
പത്തനംതിട്ട: കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ യാത്രാ വിവരങ്ങള്‍ ബന്ധപട്ട സ്ഥലത്ത് റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ അറിയിച്ചു.
ചൈന, ഇറ്റലി, ദക്ഷിണ കൊറിയ, ഇറാന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വരുന്നയാത്രികർ വിമാനത്താവളങ്ങളിൽ എത്തിയാൽ നിര്‍ബന്ധമായും ആരോഗ്യ കേന്ദ്രങ്ങളിൽ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് സർക്കാർ നിര്‍ദേശം.
റിപ്പോര്‍ട്ട്ചെയ്യാത്ത ആളുകൾക്ക് എതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. പകര്‍ച്ചവ്യാധി മനഃപൂര്‍വ്വം പടര്‍ത്തുന്നതായി കണക്കാക്കി ഇവർക്കെതിരെ കേസെടുക്കും. തുടർന്ന് ശിക്ഷയും പിഴയും അടക്കമുള്ള നടപടികളും ഉണ്ടാകുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇറ്റലിയില്‍ നിന്നും വന്ന പത്തനംതിട്ടയിലെ ഒരു കുടുംബം പരിശോധനക്ക് വിധേയരാകാതെ കറങ്ങി നടന്നതിനെ തുടര്‍ന്ന്. രോഗം പടർന്നു ഈ സാഹചര്യത്തിലാണ് സർക്കാർ നിർദേശം ശക്തമാക്കിയത്. ഇറ്റലിയിൽ നിന്നും വന്നവർ രോഗം മറച്ചുവെച്ചത് മറ്റ് ആളുകളിലേക്ക് പടരാന്‍ കാരണമായി.