fbpx

ഇറച്ചിക്കോഴികളിൽ പക്ഷിപ്പനിയോ? യാഥാർത്ഥ്യം ഇതാണ്..

മലപ്പുറം: “ഇറച്ചികോഴിക­ളില്‍ പക്ഷിപ്പനിയില്ല; സോഷ്യല്‍ മീഡിയകളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം കോഴിയിറച്ചി വില കുത്തനെ ഇടിഞ്ഞു.”

കോഴിക്കോട് ജില്ലകളില്‍ രണ്ട് ഫാമുകളില്‍ പക്ഷിപ്പനി കണ്ടുവന്നതിനെ തുടര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തി­ല്‍ നിയന്ത്രണ സംവിധാനങ്ങള്‍ നടന്നു വരുകയാണ്. ഈ സാഹചര്യത്തില്‍ കോഴിയിറച്ചി ഉപയോഗവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണപരമായ വാര്‍ത്തകള്‍ മീഡിയകളില്‍ വ്യാപകമായി പ്രത്യക്ഷപ്പെടുകയാണ്­. വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന്­ കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇന്‍ഫഌവന്‍സ് എ വിഭാഗത്തില്‍പെടുന്ന വൈറസുകളാണ് പക്ഷിപ്പനി പരത്തുന്നത്. ഈ രോഗമുണ്ടാക്കുന്ന സ്ഥിതിയിലോ അല്ലാതെയോ കാണപ്പെുന്നത് ദേശാടന പക്ഷികളാണ്. കേരളത്തിലെ മുട്ടക്കോഴികളോ ഇറച്ചിക്കോഴികളിലെ ഈ വൈറസ് സ്ഥിരതാമസക്കാരനല്ല. അതിനാല്‍ ദേശാടന പക്ഷികള്‍ മുഖേനയോ മറ്റെന്തെങ്കിലും മാര്‍ഗ്ഗത്തിലൂടെയോ മാത്രമേ പക്ഷിപ്പനി പടരുകയുള്ളു. രോഗം ബാധിച്ചാല്‍ കോഴികളില്‍ 24 മണിക്കൂറില്‍ തന്നെ കോഴികളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കോഴികള്‍ പെട്ടെന്നു തന്നെ ചത്തു പോകുകയും ചെയ്യും. രോഗമുള്ള കോഴികളെയല്ല ഫാമുകളിലൂടെയും വിപണന കേന്ദ്രങ്ങള്‍ വഴിയും വിതരണം ചെയ്യുന്നത്.

മിക്ക കടകളിലും ഇറച്ചി കോഴികളെ ജീവനോടെ തന്നെ പ്രദര്‍ശിപ്പിക്കുകയു­ം ആവശ്യക്കാര്‍ക്ക് ഡ്രെസ് ചെയ്തു നല്‍കുകയുമാണ് പതിവ്. പക്ഷിപ്പനി അടിസ്ഥാനപരമായി പക്ഷികള്‍ക്കു മാത്രം ബാധിക്കുന്ന മാരകമായി ഒരു വൈറസ് മാത്രമാണ്. പക്ഷിപ്പനി വൈറസ് തണുപ്പുള്ള അന്തരീക്ഷത്തിലാണ് പെരുകുന്നത്. 37 ഡിഗ്രി ചൂടില്‍ ആറ് ദിവസം വരെ ഇവ ജീവിക്കാും. എന്നാല്‍ 70 ഡിഗ്രി ചൂടില്‍ ഇവ പൂര്‍ണ്ണമായി നശിച്ചു പോകുകയും ചെയ്യും.പ്രഷര്‍ കുക്കറില്‍ 125 ഡിഗ്രി ചൂടിലാണ് ഭക്ഷണം പാകം ചെയ്യപ്പെടുന്നത്. പാചകം ചെയ്ത ഭക്ഷണത്തില്‍ നിന്നോ മുട്ടയില്‍ നിന്നോ രോഗം പടരാനുള്ള സാധ്യതയില്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

പക്ഷിപ്പനി പരത്തുന്നത് ബ്രോയിലര്‍ കോഴികളിലൂടെയാണെന്ന തെറ്റായ പ്രചരണം വ്യാപകമായി നടന്നുവരുന്നു.അനാവശ്യ വിവാദങ്ങളുണ്ടാക്കി പൗള്‍ട്രി രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ക്കും ഫാമുകള്‍ക്കും നഷ്ടമുണ്ടാക്കുകയാണ് ചിലര്‍ ചെയ്യുന്നത്. ചില പ്രത്യേക ലോബികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ നില തുടര്‍ന്നാല്‍ കേരളത്തിലെ ഫാമുകള്‍ അടച്ചൂപൂട്ടേണ്ട അവസ്ഥയിലെത്തിചേരും. കഴിഞ്ഞ ദിവസം കോഴിയിറച്ചി വില്‍പ്പന നടത്തിയത് കിലോക്ക് 30 രൂപ നിരക്കിലാണ്. സോഷ്യല്‍ മീഡിയയിലൂടെ അനാവശ്യമായി ഇല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്­‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കര്‍ഷകര്‍ക്കുണ്ടായ നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നും ഫൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി ഖാദറലി വറ്റല്ലൂര്‍ , സംസ്ഥാന ട്രഷറര്‍ സെയ്ത് മണലായ, ജില്ലാ പ്രസിഡന്റ് ആസാദ് തിരൂര്‍, ജില്ലാ സെക്രട്ടറി ഹൈദര്‍ ഉച്ചാരക്കടവ്, ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ വണ്ടൂര്‍ എന്നിവര്‍ പങ്കെടുത്തു.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button