
കൊച്ചി: മികച്ച റിപ്പോർട്ടിങിന് പൊലീസ് സേനയുടെയും ഏഷ്യൻ ഹൈപ്പർ മാർക്കറ്റിന്റെയും പുരസ്കാരം നേടിയ ദേശാഭിമാനി എടപ്പാൾ ഏരിയ ലേഖകൻ വി സെയ്തിനെ ദേശാഭിമാനി ആദരിച്ചു.
ദേശാഭിമാനി കൊച്ചി യൂണിറ്റിൽ നടന്ന ചടങ്ങിലാണ് വി സെയ്ത് ആദരവ് ഏറ്റുവാങ്ങിയത്.2018-ൽ എടപ്പാളിൽ നടന്ന സംസ്ഥാന കുടുംബശ്രീ കലോത്സവ മികച്ച റിപ്പോർട്ടിങ്, സരസ് മേള മികച്ച റിപ്പോർട്ടിങ്, സംസ്ഥാന കാർഷിക വിപണന മേള മികച്ച റിപ്പോർട്ടിങ്, 2019 -ൽ മികച്ച റിപ്പോർട്ടിങിനുള്ള ചങ്ങരംകുളം പൊലീസ് സേനയുടെ പുരസ്കാരം, എടപ്പാൾ ഏഷ്യൻ ഹൈപ്പർ മാർക്കറ്റ് പുരസ്കാരം തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങൾ സെയ്തിന് ലഭിച്ചിട്ടുണ്ട്.
ഈ പുരസ്കാരങ്ങൾ കണക്കിലെടുത്താണ് ദേശാഭിമാനിയുടെ ആദരം ലഭിച്ചത്. സംസ്ഥാനത്തു നിന്ന് ദേശാഭിമാനിയിലെ 31 പേരാണ് ആദരവിന് അർഹരായത്. ദേശാഭിമാനി കൊച്ചി യൂണിറ്റിൽ നടന്ന ചടങ്ങിൽ ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവ്, ജനറൽ മാനേജർ കെ ജെ തോമസ് എന്നിവരിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി.