
തിരുവനന്തപുരം: കൊറോണ വൈറസുമായി ബന്ധപ്പെട്ട് മുൻ ഡിജിപി ടിപി സെൻകുമാർ നടത്തിയ വിവാദ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി സ്വാമി സന്ദീപാനന്ദഗിരി രംഗത്ത്.
“സെൻകുമാറും സുരേഷ്ഗോപിയും പറഞ്ഞത് സംഘപരിവാറുകാർ അനുസരിക്കുക. ബാക്കിയുള്ള ആളുകൾ നമ്മുടെ ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ പറഞ്ഞത് അനുസരിക്കുക. ഒത്തുപിടിച്ചാൽ വൈറസ് മുക്ത കേരളത്തെ സൃഷ്ടിക്കാം” എന്നും സ്വമി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം എംജി രാധാകൃഷ്ണൻ ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് എത്തിയിരുന്നു ഇതിനെ രൂക്ഷമായി വിമർശിച്ചാണ് ടിപി സെൻകുമാർ 32 ഡിഗ്രി ചൂടുള്ള കേരളത്തിൽ കൊറോണ പകരില്ല എന്ന തരത്തിൽ പ്രസ്താവന നടത്തിയത്.