
തിരുവനന്തപുരം: ജനലക്ഷങ്ങൾ പങ്കെടുത്ത ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ ഉടനെ നഗരത്തെ വൃത്തിയാക്കി തിരുവനന്തപുരം നഗരസഭ. പൊങ്കാല കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കകം പൊങ്കാല അടുപ്പുകളും മറ്റും മാറ്റി തിരുവനന്തപുരം നഗരത്തെ ശുചീകരിച്ചത്.
3000ന് അടുത്ത് തൊഴിലാളികളാണ് പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പ്രകാരം നടപ്പാക്കിയ പൊങ്കാല മഹോത്സവ ശുചീകരണപ്രവര്‍ത്തനത്തിൽ പങ്കെടുത്തത്. മേയര്‍ കെ ശ്രീകുമാറും. വികെ പ്രശാന്ത് എംഎൽഎയും, കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഐപി ബിനുവും അടക്കം നിരവധി പ്രമുഖർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
ശുചീകരണ തൊഴിലാളികളെ കൂടാതെ ശുചീകരണ പ്രവര്‍ത്തനങ്ങളിൽ യുവജന ക്ഷേമ ബോഡിന്റെ യൂത്താക്ഷന്‍ ഫോഴ്‌സും അണിചേര്‍ന്നു.