
തൃശ്ശൂർ: പ്ലാസ്റ്റിക് നിരോധനം എത്ര പെട്ടെന്നാണ് നടപ്പിലായത് എൽഡിഎഫ് സർക്കാരിനെ പുകഴ്ത്തി എഴുത്തുകാരി എസ് ശാരദക്കുട്ടി. കടകളിൽ നിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക് കവറുകൾ സൂക്ഷിക്കാനായി താൻ വാങ്ങിയ ബിൻ കാലിയായി ഇരിക്കുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് ശാരദക്കുട്ടി പ്ലാസ്റ്റിക് നിരോധനത്തിൽ സർക്കാരിന് നന്ദി പറഞ്ഞത്.
സാധാരണ രണ്ടു മാസം മുൻപു വരെ നിറഞ്ഞിരുന്ന ബിൻ. കവറുകൾ നിറഞ്ഞു വരുന്നത് അനുസരിച്ച് കടകളിൽ തിരികെ നൽകുകയായിരുന്നു പതിവെന്നും. ഇന്നതിൽ നിക്ഷേപിക്കാൻ ഒരു കുഞ്ഞു പ്ലാസ്റ്റിക് കവർ പോലുമില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അവർ വ്യക്തമാക്കി. ശുദ്ധിയും വൃത്തിയും അധികരിച്ച ഒരടുക്കള, നന്ദി ഇടതുപക്ഷസർക്കാരിനെ അറിയിക്കുന്നതായും ഫേസ്ബുക്ക് പോസ്റ്റിലൂടെ ശാരദക്കുട്ടി വ്യക്തമാക്കി.