
തിരുവനന്തപുരം: നാളെ മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുമെന്നു മുഖ്യമന്ത്രി വിജയൻ. വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അങ്കണവാടികളും, മദ്രസയും, മാര്‍ച്ച് 31വരെ പ്രവര്‍ത്തിക്കില്ല. അതോടൊപ്പം കോളജുകളും പ്രഫഷനല്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരീക്ഷ ഒഴികെയുള്ള പ്രവര്‍ത്തനങ്ങൾ ഉണ്ടാകില്ല.
അതോടൊപ്പം സംസ്ഥാനത്ത് വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന ഉത്സവങ്ങള്‍ അടക്കം മാറ്റിവയ്ക്കാന്‍ നിര്‍ദേശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെ വലിയ തോതിൽ അണിനിരത്തുന്നത് ആരാധനാലയങ്ങള്‍ അടക്കം ഒഴിവാക്കണമെന്നും. വരും ദിവസങ്ങളിൽ നടത്താനിരിക്കുന്ന കല്യാണങ്ങള്‍ ചെറിയ തോതിലുള്ള ചടങ്ങായി ഒതുക്കണം.
കൊറോണ രോഗത്തെ പരമാവധി നിയന്ത്രിക്കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തുകയാണെന്നും. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവർ രോഗവിവരം മറച്ചുവയ്ക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അതേസമയം രോഗവിവരം വിദേശത്ത് നിന്ന് വന്നവർ മറച്ചുവച്ചാല്‍ നിയമനടപടി കെെകൊള്ളാൻ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും.
മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്ത സമ്മേളനം