
തിരുവനന്തപുരം: കേരളത്തിൽ ആറ് പേര്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. റാന്നിയിലുള്ള ഇറ്റലിയില്‍ നിന്ന് വന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ് ഇവർ എല്ലാം.
വിമാനത്താവളത്തില്‍ ഇറ്റലിയില്‍ നിന്ന് വന്നവരെ സ്വീകരിക്കാന്‍ പോയ 2 പേര്‍ക്കും, വീട്ടിലെ പ്രായമായ അമ്മക്കും, അച്ഛനും കുടുംബവുമായി ഇടപഴകിയ രണ്ട് പേര്‍ക്കുമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇതില്‍ അമ്മയും അച്ഛനുമടക്കം 4 പേര്‍ക്ക് കോട്ടയത്താണ് ചികിത്സ. റാന്നി സ്വദേശികളായ 2 പേര്‍ കോഴഞ്ചേരി ഗവൺമെന്റ് ആശുപത്രി ഐസൊലേഷന്‍ വാര്‍ഡിലാണ് ചികിത്സ. ഇതോടെ കേരളത്തിൽ 12 പേര്‍ക്കാണ് വൈറസ് ബാധ നിലവിൽ ഉള്ളത്. 1116 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 149 പേര്‍ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡിലാണ്