
തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലേ ആളുകൾ കൂടുതലായി നെറ്റ് ഉപയോഗിക്കുമ്പോൾ നെറ്റ് ബാൻഡ് വിഡ്ത്ത് ലഭ്യത ഉറപ്പിക്കാൻ നടപടികളുമായി സംസ്ഥാന സർക്കാർ.
കൂടുതൽപേർ വീടുകളിൽ ചെലവഴിക്കുന്നത് മൊത്തത്തിൽ നെറ്റ് ഉപഭോഗം വർദ്ധിപ്പിക്കുമെന്നതിനാൽ bandwidth കണക്ടിവിറ്റി ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി ഉച്ചയ്ക്ക് വ്യക്താക്കിയിരുന്നു.
ഇതിൻ്റെ ഭാഗമായി ടെലികോം കമ്പനികളുമായും, ഐടി സെക്രട്ടറിയുമായും. ചർച്ച നടത്തും. നിലവിലുള്ള നെറ്റ് ഉപഭോഗത്തിന്‍റെ തോത് പഠിച്ചശേഷമായിരിക്കും നടപടി സ്വീകരിക്കുക. ഉപഭോഗം വൻ തോതിൽ കൂടിയാലും കണക്ഷന്റെ നിലവാരം ഉറപ്പാക്കാൻ വേണ്ടയെല്ലാവിധ നടപടികളും ആലോചിക്കുന്നത്.
ബോധവൽക്കരണത്തിനും വിവര കൈമാറ്റത്തിനുമെല്ലാം ഇൻ്റർനെറ്റ് സേവനങ്ങൾ അവശ്യമായിരിക്കെ മികച്ച കണക്ടിവിറ്റി ഉറപ്പാക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനം സോഷ്യൽ മീഡിയ കെെയ്യടികളോടെയാണ് വരവേറ്റത്.