
തിരുവനന്തപുരം: കൊവിഡ് വെെറസ് ബാധ അടച്ചിടുന്ന അങ്കണവാടികളിലെ കുട്ടികൾക്ക് ഭക്ഷണം വീട്ടിലെത്തിച്ച് നൽകുമെന്ന് മുഖ്യമന്ത്രി. വെെറസ് ബാധയെ തുടർന്ന് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഭക്ഷണം സർക്കാർ എത്തിച്ചുനൽകും.
പള്ളിപ്പെരുന്നാളുകളും എല്ലാതരം ഉത്സവങ്ങളും ആളുകൾ കൂടുന്ന അതുപോലുള്ള എല്ലാ പരിപാടികളും ഒഴിവാക്കണം. ഉത്സവങ്ങൾ പെരുന്നാളുകൾ അടക്കം ചടങ്ങുകള്‍ മാത്രമായി നടത്താനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ശബരിമലയില്‍ അടക്കം പൂജകള്‍ നടക്കും.
അത് പോലെ സിനിമ തീയേറ്ററുകൾ, കോളേജുകൾ, സ്കൂളുകൾ അടക്കം അടച്ചിടാനാണ് സർക്കാർ നിർദേശം.