
ബാലുശ്ശേരി: ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശെെലജ ടീച്ചറെ ഫോട്ടോ ഷോപ്പ് ചെയ്ത് മുഖം വിക്യതമാക്കി ഫേസ്ബുക്കിലുടെ അപമാനിച്ച ബിജു പുനത്തിലിനെതിരെ പരാതി നൽകി ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് കമ്മറ്റി. ബാലുശ്ശേരി പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്.
കൊറോണ വൈറസുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങളാണ് ഉള്ളത് . ഇത് സർക്കാറും ആരോഗ്യ വകുപ്പും ഈ മേഖലയിൽ എറ്റെടുത്തിട്ടുള്ള പ്രവർത്തനങ്ങളെ മോശപ്പെടുത്തി ചിത്രീകരിക്കാനുള്ള രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായാണ് ഇതെന്നും.
പൊതുജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുകയും ആരോഗ്യ വകുപ്പ് ഏറ്റെടുത്തിട്ടുള്ള പ്രവർത്തനങ്ങളെ തകർക്കുന്ന തരത്തിലുള്ളതുമാണ് . മാത്രമല്ല ആ പോസ്റ്റിൽ ആരോഗ്യമന്ത്രിയുടെ ഫോട്ടോ രൂപമാറ്റം വരുത്തുകയും ചെയ്തിരിക്കുന്നു . ഇത് ഒരു സ്ത്രി കൂടിയായ മന്ത്രിയെ അപകീർത്തിപ്പെടുത്തണമെന്നും സ്ത്രീത്വത്തെ അപമാനിക്കണമെന്നുള്ള ഉദ്ദേശത്തിന്റെ ഭാഗമായാണെന്നും.
മേൽ പറഞ്ഞ ഫേസ് ബുക്ക് പോസ്റ്റ് കണ്ട് നിരവധി ആളുകൾ ആരോഗ്യവകുപ്പ് ഏറ്റെടുത്തിട്ടുള്ള പ്രവർത്തനങ്ങൾ തെറ്റാണ് എന്ന് കരുതുകയും സമൂഹം പാലിക്കണമെന്നുമുള്ള നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുന്നതും ഇടയാക്കുന്ന താണ് . അതേപോലെ മേൽകാര്യത്തിൽ ആരോഗ്യവകുപ്പ് മന്ത്രി ദുഷ്ടലാക്കോട് കൂടിയാണ് പ്രവർത്തിക്കുന്നത് എന്ന് കരുതാൻ ഇടയാക്കുന്നതുമാണ് . അതുകൊണ്ട് ഇത്തരത്തിൽ സമൂഹമാധ്യമത്തിൽ മോശമായ രീതിയിൽ പോസ്റ്റ് ചെയ്ത ബിനുവിനെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷക്കുന്നഥായി. ടി.കെ സുമേഷ് നൽകിയ പരാതിയിൽ പറയുന്നു.