fbpx

കൊവിഡ് 19 വെെറസ് : ആലപ്പുഴയിലെ കൃപാസനത്തിലെ ശുശ്രൂഷകൾ നിര്‍ത്തി

ആലപ്പുഴ: കൊവിഡ് 19 സംസ്ഥാനത്ത് പടരുന്ന സാഹചര്യത്തിൽ ആലപ്പുഴയിലെ പ്രശസ്തമായ ധ്യാനകേന്ദ്രമായ കൃപാസനത്തിലെ എല്ലാ ശുശ്രൂഷകളും നിര്‍ത്തിവെച്ചു.

കെസിബിസിയുടെയും കേരള മുഖ്യമന്ത്രിയുടെയും നിര്‍ദേശങ്ങളെ മാനിച്ച് കൃപാസനത്തില്‍ പൊതുജനങ്ങള്‍ പങ്കെടുക്കുന്ന ഉടമ്പടിയുള്‍പ്പെടെരുള്ള എല്ലാ ശുശ്രൂഷകളും നിര്‍ത്തുകയാണെന്നാണ് അധികൃതര്‍ അറിയിച്ചു. ഇനി എന്ന് മുതൽ തുറക്കും എന്നത് പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില സീറോ മലബാരസഭ. ചങ്ങനാശ്ശേരിരൂപത അടക്കം
മുന്‍കരുതല്‍ നിര്‍ദ്ദേശവുമായി രംഗത്ത് എത്തിയിരുന്നു. പള്ളിയിൽ കുര്‍ബ്ബാന അര്‍പ്പണം മാത്രം മതിയെന്നും. ചങ്ങനാശ്ശേരിരൂപത പുറത്തിറക്കിയ ഏറ്റവും പുതിയ സര്‍ക്കുലറില്‍ പറയുനന്നു. കൂടാതെ വരും ദിവസങ്ങളിൽ നടത്തുന്ന സംസ്കാരച്ചടങ്ങുകളില്‍ ജനങ്ങളുടെ പങ്കാളിത്തം പരമാവധി കുറയ്ക്കണമെന്നും പറയൂന്നുണ്ട്.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button