
കോയമ്പത്തൂര്‍: വേദംബാള്‍ നഗറിലെ അമ്പലത്തിന് പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവുമായി ബന്ധപട്ട് 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 5ന് പുലര്‍ച്ചെയായിരുന്നു സംഭവം. എന്നാൽ ആളപായമോ കാര്യമായ നാശനഷ്ടമോ പെട്രോൾ ബോംബ് ഏറിൽ സംഭവിച്ചിരുന്നില്ല.
കോയമ്പത്തൂരിലെ രത്‌നപുരിയിലെ ബി.ജെ.പിയുടെ പ്രാദേശിക നേതാവ് പാണ്ടി, വി.എച്ച്.പി പ്രവര്‍ത്തകന്‍ അഖിൽ എന്നി ആളുകളാണ് പിടിയിലായത്.
അതേസമയം പ്രതികള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകൾ ബൈക്ക് അടക്കം പൊലീസ് കോയമ്പത്തൂരിലെ ലോക്കൽ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു