
പത്തനംതിട്ട: വിദേശത്ത് നിന്നെത്തിയ കോവിഡ് രോഗബാധിതരുമായി അടുത്തിടപഴകിയ 5 പേരുടെ പരിശോധനാ ഫലം നെഗറ്റീവെന്ന് റിപ്പോർട്ട്. ഇത് വലിയതോതിൽ ആശ്വാസം നല്‍കുന്നകാര്യാമാണെന്നും. ബാക്കിയുള്ളവരുടെ ഫലം വൈകുന്നേരത്തോടെ ലഭിക്കുമെന്നും കലക്ടര്‍ നൂഹ് അറിയിച്ചതായി മീഡിയ വൺ ടിവിയാണ് റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം പത്തനംതിട്ടയിലെ ഐസലേഷന്‍ വാര്‍ഡിൽ നിരീക്ഷണത്തിൽ കഴിയുന്ന ഇരുപത്തിയെട്ട് ആളുകളുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് കലക്ടര്‍ പറഞ്ഞു.
കോവിഡ് ലക്ഷണം ഉള്ള 24 പേരുടെ പരിശോധനാ ഫലത്തില്‍ ഇന്നുലഭിച്ച 5 പേരുടെയും റിസള്‍ട്ട് നെഗറ്റീവായത് ഏറെ ആശ്വാസകരമാണ് കേരളത്തെ സമ്പന്തിച്ച്. ഇന്നുതന്നെ 7 സാമ്പിളുകളുടേ കൂടി റിസൽട്ട് ലഭിക്കുമെന്നാണ് സൂചനകൾ. മാര്‍ച്ച് 10ന് അയച്ച 12 പേരുടെ സാമ്പിള്‍ ഫലം നാളെ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ.
ഏതെങ്കിലും തരത്തില്‍ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ റൂട്ട്മാപ്പ് പുറത്തുവിട്ടത് ഏറേ ഗുണകരമാണ്. റൂട്ട്മാപ്പ് തയ്യാറാക്കിയതോടെ മുപ്പതോളം കോളുകള്‍ ആശുപത്രിയിൽ എത്തി.