
പന്തളം: കോവിഡ് വെെറസ് മുന്‍കരുതലെന്ന നിലയില്‍ റാന്നിയിലെ മെഡിക്കൽമിഷന്‍ ഹോസ്പിറ്റലും, പന്തളത്തെ അര്‍ച്ചന ഹോസ്പിറ്റല്‍ എന്നി ആശുപത്രികളിൽ ഐസൊലേഷന്‍ വാര്‍ഡ് തുറക്കും.
പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 പൂർണനിയന്ത്രണ വിധേയമാണെങ്കിലും മുന്‍കരുതലെന്ന നിലയില്‍ മാത്രമാണ് ഇരു ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡ് തുറക്കുക.
ഏറെക്കാലമായി പൂട്ടി കിടക്കുന്ന പന്തളത്തെ അർച്ചന ഹോസ്പിറ്റലിന്റെ ശുചീകരണ ചുമതല ഡിവൈഎഫ്‌ഐയുടെ നേത്യത്വത്തിൽ പ്രവർത്തകർ ഏറ്റെടുത്തു. ശുചീകരണത്തിന് വേണ്ട സാമഗ്രികളുമായെത്തിയ ആശുപത്രി വൃത്തിയാക്കുകയാണ് പ്രവർത്തകർ.
ബാത്ത് അറ്റാച്ച്ഡ് ആയ 50 അടുത്ത് മുറികള്‍ മേനാംതോട്ടം ആശുപത്രിയിലും. 32 മുറികൾ പന്തളത്തെ അര്‍ച്ചന ഹോസ്പിറ്റലിലും ലഭ്യമാണ്.