
കോട്ടയം: കോട്ടയത്ത് തോക്ക് നിര്‍മ്മാണ കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റിൽ ഇതിൽ ഒരാള് ബിജെപി പ്രവര്‍ത്തകനാണ് പള്ളിക്കത്തോടിലാണ് തോക്ക് നിർമാണം നടന്നത്. പത്ത്തോക്ക്, തോക്ക് നിര്‍ നിർമിക്കുന്നു സാമഗ്രികള്‍, വെടിയുണ്ടകള്‍ അടക്കം ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കെ എൻ വിജയനാണ് പള്ളിക്കത്തോട് പൊലീസിന്റെ പിടിയിലായത്. ഇയാൾ ആർഎസ്‌എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിലെ മുൻ അധ്യാപകനാണെന്നൂം റിപ്പോർട്ടുണ്ട്. വിജയനൊപ്പം രതീഷ്, രാജൻ , ചന്ദ്രൻ എന്നിവരും അറസ്‌റ്റിലായിട്ടുണ്ട്. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം ആറായി.
ഇന്നലെ ആണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് നടന്നത്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതോടെയാണ് കൂടുതൽ പേര് അറസ്റ്റിലായത്. അതേസമയം ബിജെപി ജില്ലാ നേതൃത്വവുമായി അടുത്ത ബന്ധമുള്ള ആളാണ് പിടിയിലായ വിജയനെന്ന് നാട്ടുകാർ വ്യക്തമാക്കി.