
തിരുവനന്തപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സോഷ്യൽ മീഡിയ വഴി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മൂന്നുപേര്‍ കൂടി സംസ്ഥാനത്ത് അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 12 ആയി.
മലപ്പുറം കൊണ്ടോട്ടി സ്റ്റേഷനില്‍ 2 കേസുകളും എറണാകുളം ചേരാനെല്ലൂര്‍, പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി സ്റ്റേഷനുകളില്‍ ഓരോകേസുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ചെര്‍പ്പുളശ്ശേരി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അബൂബക്കര്‍ അറസ്റ്റിലായത് ഇയാള് മലപ്പുറം സ്വദേശിയാണ്. കോഴിക്കോട് കാക്കൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിൽ ആദര്‍ശ്, റിചിന്‍ കൃഷ്ണ, എന്നിവര്‍ അറസ്റ്റിലായി.
കൊറോണയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജസന്ദേശം പ്രചരിപ്പിക്കുകയും നിർമിക്കുകയും ചെയ്യുന്നവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് വ്യക്തമാക്കിയത്. സോഷ്യൽ മീഡിയ മുഴുവൻ സമയവും പോലീസിന്റെ നിരീക്ഷണത്തിലായാരിക്കും.