
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വെെറസ് ബാധിതരായ രോഗികളെ പരിചരിക്കാന്‍ സന്നദ്ധത അറിയിച്ച് നൂറുകണക്കിന് ആളുകൾ രംഗത്ത്.
ആരോഗ്യ വകുപ്പുമന്ത്രി കെ.കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ കമന്റുകൾ രേഖപെടുത്തിയാണ്. ഐസോലേഷന്‍ വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറെന്ന് അറിയിച്ച് നഴ്സുമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർ രംഗത്ത് വന്നത്.
ആരോഗ്യ രംഗത്ത് മുൻപ് പ്രവര്‍ത്തിച്ച് പരിചയമുള്ളവരാണ് സന്നദ്ധത അറിയിച്ച് രംഗത്ത് എത്തിയവരിൽ ഭൂരിഭാഗവും. തങ്ങൾ പ്രവർത്തിക്കാൻ തയ്യാറാണെന്നും പണവും ശമ്പളമോ വേണ്ടെന്നും ഇവർ പറയുന്നു.
നഴ്‌സിംഗ് പ്രവര്‍ത്തന പരിചയമുള്ളവരും സ്വകാര്യ മേഖലകളില്‍ ജോലിചെയ്യുന്ന മെഡിക്കല്‍ പ്രൊഫഷണലുകളും സേവന സന്നദ്ധത അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഭാഗമാവണമെന്ന് പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു.