
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രിക്കെതിരെ രൂക്ഷ വിമർശവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് രോഗബാധയുടെ സാഹചര്യം മന്ത്രി സ്വന്തം മുഖംമിനുക്കാനാണ് ഉപയോഗപ്പെടുത്തുന്നതെന്ന് രമേശ് ചെന്നിത്തലയുടെ പുതിയ കണ്ടെത്തൽ.
ആരോഗ്യമന്ത്രി ദിവസം പലതവണ മാധ്യമങ്ങളെ കാണുന്നു. ഇതെന്തിനെന്ന ചോദ്യവും പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല ഉന്നയിച്ചു. “ആരോഗ്യ മന്ത്രിയുടെ മീഡിയമാനിയ കൂടുന്നു , അതൊഒഴിവാക്കണം.മന്ത്രി ഇമേജ്ബിൽഡിങ് നടത്തുകയാണെന്നും” ഒരുദിവസം ഒരുപാട് വാർത്താസമ്മേളനം നടത്തേണ്ട ഒരുകാര്യവുമില്ലെന്നും രമേശ് ചെന്നിത്തല നേതാവ് പറഞ്ഞു.
അതേസമയം ചെന്നിത്തലയുടെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായ സോഷ്യൽ മീഡിയ രംഗത്തെത്തിയിരിക്കുന്നത്. ദിവസവും പരമാവധി വാർത്താസമ്മേളനം വിളിച്ച് ജനങ്ങളുടെ ആശങ്ക അകറ്റുകയാണ് ആരോഗ്യ മന്ത്രി എന്ന നിലയിൽ ചെയ്യേണ്ടതെന്നും ജനങ്ങൾ രമേശ് ചെന്നിത്തല ഓർമിപ്പിക്കുന്നു.