
പത്തനംതിട്ട: കോവിഡ് 19 വെെറസ് രോഗം പടർന്നുപിടിക്കുന്നതിൽ നിന്ന് സംസ്ഥാനത്തെ രക്ഷിച്ച യുവ ഡോക്ടർക്ക് നന്ദിപറഞ്ഞ് കേരളം. ഡോക്ടർ ശംഭുവിന്റെ ഒരൊറ്റ ചോദ്യമാണ് കേരളത്തെ വലിയൊരു വിപത്തിൽ നിന്നും രക്ഷിക്കാൻ ഇടയായത്.
ഇങ്ങനെയൊരു ചോദ്യം യുവ ഡോക്ടർ ചോദിച്ചില്ലായിരുന്നുവെങ്കിൽ കേരളംമറ്റൊരു വുഹാനോ ഇറ്റലിയൊ ആയിമാറുമായിരുന്നു. റാന്നിയിലെ താലൂക്ക് ആശുപത്രിയിലെ ഡോക്ടറാണ് ശഭു. കഴിഞ്ഞ ദിവസം തന്റെയടുത്ത് ചുമയും ജലദോഷവും പനിയുമായിവന്ന രോഗിയോട് കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടെയാണ് വിദേശത്ത് പോയിരുന്നോ എന്ന് ഡോക്ടർ ചോദിക്കുന്നത്.
ഇല്ലെന്ന് പനിയുമായെത്തിയ രോഗി വ്യക്തമാക്കിയതോടെ അയൽക്കാരോ ബന്ധുക്കളോ സുഹൃത്തുക്കളൊ ആരെങ്കിലും വിദേശത്തു നിന്നും വീട്ടിൽ വന്നിരുന്നോയെന്ന അടുത്ത ചോദ്യവും ഡോക്ടർ ചോദിച്ചു. ഡോക്ടർ ശംഭുവിന്റെ ആ ചോദ്യത്തിനുള്ള മറുപടിയാണ് സംസ്ഥാനത്തെ രണ്ടാംഘട്ട കോവിഡ് 19 വ്യാപനത്തെ തിരിച്ചറിഞ്ഞത്. പിന്നീടാണ് കേരളം ആ ഞെട്ടിക്കുന്ന വിവരങ്ങൾ അറിഞ്ഞത്. ഇറ്റലിയിൽ നിന്നും കൊറോണയുമായി ഒരുകുടുംബം എത്തിയെന്നും അവർ പലയിടങ്ങളിലും സന്ദർശനം നടത്തിയെന്നും.
ഏത് രാജ്യത്തു നിന്നാണ് വന്നതെന്ന ചോദ്യത്തിന് ഇറ്റലിയെന്ന ഉത്തരം ലഭിച്ചതോടെ രോഗിയെ ഡോക്ടർ ഐസ്വലേഷൻ വാർഡിലേക്ക് മാറ്റി. തുടർന്ന് ഇറ്റലിയിൽ നിന്നും എത്തിയ കുടുംബത്തെ തേടി ആംബുലൻസ് റാന്നിയിൽ എത്തിയതും. ഇവരെ ഉടനെ ആശുപത്രിയിലേക്ക് മാറ്റുകയും. തുടർന്നാണ് കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 14ലേക്ക് എത്തിയതും. ഡോക്ടറുടെ ആ നിർണായക ചോദ്യം ഇല്ലായിരുന്നുവെങ്കിൽ ഇറ്റലിക്കാർ കുറച്ചു നാൾ കൂടി രോഗം പടർത്തിയെനെ.