
തിരുവനന്തപുരം: കേരളത്തിൽ രണ്ട് പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഖത്തറില്‍ നിന്നും വന്ന തൃശൂര്‍ സ്വദേശിക്കും. ദുബൈയിൽ നിന്ന് വന്ന കണ്ണൂര്‍ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 16 ആയി. അതേസമയം തിരുവനന്തപുരം സ്വദേശിയായ ഒരാളുടെ കൂടീ അന്തിമഫലം വരാനുണ്ട്.
സംസ്ഥാനത്ത് 4150 പേര്‍ കോവിഡ് 19 സംശയിക്കുന്നതിനാൽ നിരീക്ഷണത്തിലുണ്ട്. കാര്യങ്ങള്‍ സംസ്ഥാനത്ത് നിയന്ത്രണവിധേയമാക്കിയത് എന്ന് പറയാറായിട്ടില്ലെന്നും. മുന്പ് പറഞ്ഞത് പോലെ മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നും. വ്യാപാരം, ടൂറിസം, അടക്കമുള്ളവയെ സ്തംഭിപ്പിക്കാനല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും. ജാഗ്രത തുടരേണ്ട സാഹചര്യമാണ് ഇതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.