
തിരുവനന്തപുരം: ശെെലജ ടീച്ചർക്ക് എതിരായ ചെന്നിത്തലയുടെ മീഡിയ മാനിയ പരാമർശം നിര്‍ഭാഗ്യകരമെന്ന് പിണറായി വിജയന്‍. ഈ സർക്കാരിന്റെ യശസ്സ് കൂടിപ്പോകുമോയെന്ന ആശങ്കയാണവര്‍ക്കെന്നും പിണറായി വിജയൻ പ്രതികരിച്ചു.
“നമ്മുടെ നാട് എന്തെല്ലാം നിലയിലാണ് മാറുന്നത്? ഇങ്ങനൊരു മഹാമാരിവരുമ്പോള്‍ ജനങ്ങളെ തള്ളിവിടുകയാണോ വേണ്ടതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചോദിച്ചു? എല്ലാവരും ഒത്തുചേര്‍ന്ന് ജാഗ്രതപാലിക്കുകയല്ലേ വേണ്ടത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപ്പോള്‍ ഏതുപക്ഷമാണ്, ഏതുമുന്നണിയാണെന്ന് നോക്കി നിക്കലാണോ? അങ്ങനെ നോക്കണമെങ്കില്‍ തന്നെ മനുഷ്യന്‍ വേണ്ടേ നാട്ടിലെന്നും മുഖ്യമന്ത്രി ചോദിച്ചു? ആ മനുഷ്യരുടെ കൂടെയല്ലേ നാം നില്‍ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു? ഇതില്‍ കൂടുതലൊന്നും പറയാതിരിക്കുകയാണ് നല്ലതെന്നും പിണറായി വിജയൻ വ്യക്തമാക്കി.
ഈ മാസം 16ന് സർവകക്ഷി യോഗം വിളിക്കാൻ നിശ്ചയിച്ചിരുന്നെന്നും. അതുവേണമോയെന്ന് നാളെ തീരുമാനിക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
ഇന്ന് 2 പേര്‍ക്കുകൂടി സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചു. തൃശൂർ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം ഖത്തറിൽ നിന്ന് എത്തിയതാണ്. അതോടൊപ്പം ദുബായിൽ നിന്ന് എത്തിയ കണ്ണൂർ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 16 ആയി