
തിരുവനന്തപുരം: മുൻ ഡിജിപി സെന്‍കുമാറിന്റേയും
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടേയും
പോലുള്ളവരുടെ വാർത്തമ്മേളനങ്ങള്‍ മാധ്യമങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് മലയാള സിനിമ നടന്‍ ഹരീഷ് പേരടി. ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് പേരടി ഇക്കാര്യം വ്യക്തമാക്കിയത്.
കേരളം ഒറ്റക്കെട്ടായി നിന്ന് കൊറോണയെന്ന മാരക വിപത്തിനെ പ്രതിരോധിക്കാന്‍ ഊണും ഉറക്കവും കളഞ്ഞ് ആയിരങ്ങൾ പരിശ്രമിക്കുമ്പോള്‍ രാഷ്ട്രീയം കളിച്ച രമേശ് ചെന്നിത്തലയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
ആരോഗ്യമന്ത്രി ശെെലജ ടീച്ചർക്ക് മീഡിയാ മാനിയ കൂടുകയാണെന്നും അതു ഒഴിവാക്കണം എന്നൂം ആയിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന. കാര്യങ്ങൾ വിശദികരിച്ച് ആരോഗ്യ മന്ത്രി ദിവസം ഒന്നിൽ കൂടുതൽ വാർത്ത സമ്മേളനം നടത്തിയതിൽ പ്രകോപിതാനാണ് ചെന്നിത്തല വിവാദ പ്രസ്താവന നടത്തിയത്.