
കൊച്ചി: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് അമൃതാ മഠത്തിൽ വിലക്കേർപ്പെടുത്തിയതെന്ന് മഠം. നിയന്ത്രണങ്ങൾ സംസ്ഥാന- കേന്ദ്ര ആരോഗ്യ വകുപ്പുകളുടെ നിർദേശപ്രകാരമാണെന്നും അമൃതാനന്ദമയി മഠം വ്യക്തമാക്കി.
”കൂടുതൽ രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ ലോകമെമ്പാടുമുള്ള ജനങ്ങൾ വളരെയധികം ഉത്കണ്ഠയും ഭയവും ആശയക്കുഴപ്പവും അനുഭവിക്കുന്നു. എല്ലാവരും ഈ സാഹചര്യത്തിന്റെ വെെറസിന്റെ തീവ്രത മനസ്സിലാക്കുകയും പ്രതിരോധ പ്രവർത്തനത്തിൽ സഹകരിക്കുകയും വേണം. നമ്മുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയൊരു അശ്രദ്ധപോലും വിനാശകരമാകുമെന്നും അമൃതാനന്ദമയി വ്യക്തമാക്കി”.
”അമ്മ മരണമുൾപ്പെടെയുള്ള ഒന്നിനെയും ഭയപ്പെടുന്നില്ല. മക്കളെ അവസാന ശ്വാസംവരെയും ആശ്ലേഷിക്കുകയും അവർക്കുസാന്ത്വനവും ആശ്വാസവും നൽകുകയും വേണമെന്നതാണ് ഒരേയൊരു ആഗ്രഹമെന്നും അമൃതാനന്ദമയി പറഞ്ഞു.
ലോകം മുഴുവൻ ഈ മഹാമാരിയെക്കുറിച്ച് ഭയപ്പെടുമ്പോൾ അധികാര കേന്ദ്രങ്ങളിൽ നിന്ന് വരുന്ന നിർദേശങ്ങൾ പാലിക്കേണ്ട ഉത്തരവാദിത്വമുണ്ടെന്നും ഈ സാഹചര്യത്തിൽ നമുക്കാവിശ്യമായ മുൻകരുതലുകൾ എടുക്കുകയും പ്രാർഥിക്കുകയും ചെയ്യാമെന്നും അമൃതാനന്ദമയി വാക്യമാക്കി.
Content Highlights: Corona Virus , Amrithanandamayi