
കൊറോണാ രോഗം സംശയിച്ച 10 പേരുടെയും പരിശോധനാഫലം നെഗറ്റീവ് എന്ന് പത്തനംതിട്ട ജില്ലാ കളക്ടർ അതേസമയം രോഗം സംശയിക്കുന്ന 33 പേരുടെ സാമ്പിൾ പരിശോധിച്ച ഫലമായിരുന്നു ലഭിക്കാനുണ്ടെന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിൽ 10 പേരുടെ ഫലം ലഭിച്ചു.
ആശുപത്രിയിലെ ഐസൊലേഷനിൽ നിന്ന് കണ്ണുവെട്ടിച്ച് ഓടിപ്പോയ ആളിന്റെയും കോറോണ റിസൾട്ടും നെഗറ്റീവാണെന്നും കളക്ടർ വ്യക്തമാക്കി. ഇയാളുമായി സമ്പർക്കം പുലർത്തിയ 7 പേരെ കണ്ടെത്തി ജില്ലാ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കിയിരുന്നു. റിസൽട്ട് ലഭിച്ചതോടെ നിലവിലെ സാഹചര്യത്തിൽ ഇവർ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും കളക്ടർ വ്യക്തമാക്കി.
12 ഫലങ്ങൾ കൂടി പത്തനംതിട്ടയിൽ ഇന്നിനി പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐസൊലേഷൻ വാർഡിൽ കഴിയുന്ന വിദേശത്തുനിന്ന് എത്തിയ യുവാവിന്റെ പിതാവ് തിരുവല്ലയിൽ മരിച്ചിരുന്നു ചികിത്സയിലിരിക്കെയാണ് മരിച്ചത്. എന്നാൽ ഇദ്ദേഹത്തിന് കൊറോണ ലക്ഷണങ്ങൾ ഒന്നും ഇല്ല. സെപ്റ്റിസീമിയെന്ന രോഗാവസ്ഥ ആയിരുന്നു. ഇതിൽ ആശങ്ക പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇറ്റലിയിൽ നിന്നും വന്ന റാന്നി സ്വദേശികൽ സഞ്ചരിച്ച വിമാനത്തിലെ സഹയാത്രികർ ആയ മലയാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കളക്ടർ വ്യക്തമാക്കി.
Content Highlights: 10 results of Pathanamthitta,
negative Corona