
കോട്ടയം: കൊറോണ ബാധിതരെ പരിചരിച്ച നഴ്സുമാരെ വാടകവീട്ടില്‍ നിന്ന് പുറത്താക്കിയതായി ആരോപണം. കോട്ടയം മെഡിക്കൽ കോളേജിന് സമീപാമാണ് സംഭവം. മെഡിക്കലകോളേജിലെ 3 മെയില്‍ നഴ്സുമാരെയാണ് വീട്ടില്‍ നിന്നും പുറത്താക്കിയത്.
കൈറോണ രോഗം പടരാൻ സാധ്യതയുണ്ടെന്ന് വീടിന്റെ ഉടമസ്ഥൻ തങ്ങളോട് പറഞ്ഞതായി നഴ്സുമാര്‍ വ്യക്തമാക്കി. താമസ സൗകര്യം നഴ്സുമാര്‍ക്ക് ആശുപത്രിയിൽ ഒരുക്കാനാകില്ലെന്നാണ് മെഡിക്കല്‍ കോളേജ് പ്രിൻസിപ്പലും വ്യക്തമാക്കിയത്.
രോഗികളെ പരിചരിച്ചു എന്ന കാരണത്താൽ വാടകവീട്ടിൽ നിന്ന് പുറത്താക്കിയ ഇവർ ഇപ്പോൾ ആശുപത്രിയിലെ പൊട്ടിപ്പൊളിഞ്ഞ മുറിയിലാണ് ഇപ്പോള്‍ കഴിയുന്നത്.
അതിനിടെ വാർത്ത അറിഞ്ഞ കോട്ടയം ജില്ല കളക്ടര്‍ ഇടപെട്ടിട്ടുണ്ട്. നഴ്സുമാര്‍ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെ താമസസൗകര്യം അടക്കമൊക്കുമെന്ന് കോട്ടയം ജില്ലാ കളക്ടര്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് അടക്കം റിപ്പോർട്ട് ചെയ്യുന്നുണ്ട്.