
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനേയും ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശെെലജ ടീച്ചറേയും പുകഴ്ത്തി സ്വാമി സന്ദീപാനന്ദഗിരി രംഗത്ത്. ഒന്നാം പ്രളയം, രണ്ടാം പ്രളയം നീപ വെെറസ് എന്നിവയെ അതിജീവിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ പരോക്ഷമായി ഓർമ്മപ്പെടുത്തിയാണ് സ്വാമിയുടെ കുറിപ്പ്.
കേരളത്തിന്റെ പിതൃസ്ഥാനവും മാതൃസ്ഥാനവും ഞാനീ കരങ്ങളിൽ കാണുന്നതെന്നും.
ഈ കരങ്ങളുടെ കരുത്ത്നാം അറിഞ്ഞവരാണെന്നും സന്ദീപാനന്ദഗിരി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഈ കരങ്ങൾക്കുശക്തിപകരാനും ഒപ്പം കട്ടക്കു കൂടെനിൽക്കാനും നമുക്കേവർക്കും കഴിയണമെന്നും ഫേസ്ബുക്കിലെഴുതിയ കുറുപ്പിൽ സ്വാമി സന്ദീപാനന്ദഗിരി വ്യക്തമാക്കി.