
തിരുവനന്തപുരം: കൊറോണ വൈറസ് ബാധ തിരുവനന്തപുരത്ത് സ്ഥിരീകരിച്ചവരുടെ റൂട്ട്മാപ്പ് ജില്ലാ കളക്ടർ പുറത്തുവിട്ടു. രോഗബാധ സ്ഥിരീകരിക്കപ്പെട്ടയാൾ തിരുവനന്തപുരത്ത് എത്തിയ ശേഷം ജനങ്ങളുമായി സമ്പർക്കം ഉണ്ടാകുന്ന വിധത്തിൽ തിരുവനന്തപുരം നഗരങ്ങളിലൂടെ യാത്ര ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയോടേയാണ് ഇവരുടെ സഞ്ചാരപാത തയ്യാറാക്കിയത. ഇന്നലെ വെെകിട്ടോടെയാണ് ഇവർക്ക് കോറോയ രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി 5468 പേരാണ് കേരളത്തിലാകെ നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 277 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.