
തിരുവനന്തപുരം: കോവിഡ് 19 വൈറസ് സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണമായി നടൻ ജയസൂര്യയും. സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിയും. ഫെയ്‌സ്‌ബുക്കിലൂടെയാണ് ലിജോ ജോസും ജയസൂര്യയും ആരോഗ്യമന്ത്രിക്ക് അഭിനന്ദനം അറിയിച്ചത്. ഇരുവരും ആരോഗ്യ മന്ത്രിയുടെ ചിത്രത്തോടൊപ്പം റെസ്പക്റ്റ് എന്ന ക്യാപഷനോടേ ഫേസ്ബുക്കിലും അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ ലിജോ ജോസ് പെല്ലിശ്ശേരി, ഷാൻ റഹ്‌മാൻ, വിനയ് ഫോർട്ട് തുടങ്ങിയ നിരവധി സിനിമ പ്രവർത്തകർ സർക്കാരിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവിന്റെ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശവുമായി ഷാൻ റഹ്‌മാൻ രംഗത്തുവന്നത്. നിസ്സഹകരണം അടക്കം അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.