
തിരുവനന്തപുരം: വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്ന 66 പേർക്ക് കോവിഡ് ബാധയില്ലെന്ന് സ്ഥിരീകരണം ആരോഗ്യവകുപ്പ് ഇത് സ്ഥിരീകരിച്ചത്. പത്തനംതിട്ട ജില്ലയിലുള്ള എട്ടുപേർക്കും. തൃശ്ശൂരിൽ ജില്ലയി. നിരീക്ഷണത്തിലുള്ള 58 പേർക്കുമാണ് രോഗബാധയില്ലെന്ന് തെളിഞ്ഞത്.
ഇന്ന് രാവിലെ ഇറ്റലിയിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ വിദ്യാർഥികൾ അവരവരുടെ വീടുകളിൽ നിരീക്ഷണത്തിൽ തുടരുമെന്നാണ് സർക്കാർ നിർദേശം. 21 വിദ്യാഥികളാണ് ഇന്നെത്തിയത്.
ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്ന മറ്റ് ഇന്ത്യക്കാരേയും എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങിയതായി അധികൃതർ വ്യക്തമാക്കി. അതേസമയം മിലാനിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർഥികളെ തിരികെ എത്തിക്കാൻ എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ഉടൻ യാത്ര തിരിക്കും.
സംസ്ഥാനത്ത് കൊറോണ നെഗറ്റീവ് ഫലങ്ങൾ ആശ്വാസം പകരുന്നെണ്ടെങ്കിലും. സംസ്ഥാനത്തുടനീളം വലിയ തോതിൽ ജാഗ്രതയാണ് കൊറോണയെ പ്രതിരോധിക്കാൻ തുടർന്ന് വരുന്നത്.