
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് 19 വൈറസ് കൂടുതൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ. ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറെ അഭിനന്ദിച്ച് മലയാള സിനിമയിലെ പ്രമുഖ നടന്‍ അനൂപ് മേനോനും. തന്റെ ഫെയ്‌സ്ബുക്ക് പേജിൽ എഴുതിയ കുറിപ്പിലാണ് നടന്‍ ശെെലജ ടീച്ചറെ അഭിനന്ദിച്ചത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
”ആരാധന തോന്നുന്നൊരു നേതാവ് ഇതാ. ഇതുപോലുള്ള നേതാക്കൾ ഇനിയും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു. അനാവശ്യമായ പ്രയോഗങ്ങളില്ല. അമിതമായ സംസാരമില്ല, രാഷ്ട്രീയപരമായ അവസരവാദങ്ങളില്ല. ടെക്നിക്കല്‍ വാക്കുകൾ വളച്ചൊടിക്കാറില്ല. ശുദ്ധവും സുതാര്യവും ആയ രാഷ്ട്രീയ സേവനം.. ടീച്ചറിനിയും നയിക്കുക.