
പാണ്ടിക്കാട്: മന്ത്രി കെകെ ശൈലജ ടീച്ചർക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ലെെംഗിക പരാമർശം നടത്തിയ കോൺഗ്രസ് പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. അൻഷാദ് എന്ന യുവാവിനെയാണ് മേലാറ്റൂർ എസ്.ഐ അറസ്റ്റ് ചെയ്‌തത്. അറസ്റ്റിലായ ആൾ മണ്ണാർമല ഈസ്റ്റ് സ്വദേശിയാണ്.
കൈപ്പള്ളി അൻഷാദ് മലബാറിയെന്ന ഫെയ്‌സ്ബുക്ക് ഐഡിയിലൂടെയാണ് വിവാദ പരാമർശം അദ്ദേഹം നടത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
സംഭവം സോഷ്യൽ മീഡിയയിൽ വിവാദമായതോടെ നിരവധി ആളുകൾ ഇയാൾക്കെതിരെ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ. സംഭവത്തിൽ മാപ്പ് അപേക്ഷയും ഇയാള് നടത്തിയിരുന്നു.