
തിരുവനന്തപുരം: കൊവിഡ് 19 കടുത്ത ജാഗ്രത സംസ്ഥാനത്ത് തുടരുമ്പോൾ. ഗവര്‍ണര്‍ ആരിഫ് മുഹമ്മജ് ഖാന്‍ വിനോദയാത്രയിൽ എന്ന് റിപ്പോർട്ട്. കേരളത്തിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായ പൊൻമുടിയിലേക്കാണ് ആരിഫ് മുഹമ്മദ് ഖാനും സംഘത്തിന്‍റെയും യാത്ര പോയത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളുടെ ഭാഗമായി പൊൻമുടി അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആളുകൾക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരിന്നു. ഇത് ബാധകമാക്കാതെയാണ് ഗവര്‍ണർ ഉല്ലാസ യാത്ര നടത്തുന്നത്. പൊലീസുകാരും ഡോക്ടറും അടക്കമുള്ള വൻ സംഘത്തിന്‍റെ അകമ്പടിയോടെയാണ് ആരിഫ് മുഹമ്മദ് വിനോദയാത്രയെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് അടക്കം റിപ്പോർട്ട് ചെയ്യുന്നത്.
പൊൻമുടിയിലെ ഗസ്റ്റ്ഹൗസിലും കെടിഡിസിയിലുമാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. 3 ദിവസത്തേക്കാണ് യാത്ര സംഘം പൊൻമുടിയിലുണ്ടാകുക എന്നും സൂചനയുണ്ട്. അദ്ദേഹത്തോടൊപ്പം ഭാര്യയും രാജ്ഭവനിലെ 4 ജീവനക്കാരും ഒപ്പമുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം കഴിഞ്ഞ ദിവസം സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി ജനങ്ങൾ പാലിക്കണമെന്ന് ഗവർണ്ണർ ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഗവർണ്ണറുടെ പൊന്മുടി യാത്രയെന്നതാണ് ശ്രദ്ധേയം.