
കണ്ണൂർ: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തലശ്ശേരി ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ച കോട്ടണ്‍ മാസ്‌കുകള്‍ മലബാര്‍ ക്യാന്‍സർസെന്ററിനു നൽകി.
എഎന്‍ ഷംസീറിന്റെ സാന്നിധ്യത്തില്‍ മലബാര്‍ ക്യാന്‍സരസെന്റര്‍ ഡയറക്ടര്‍
ഡോ.സതീശന്‍ ബാലസുബ്രഹ്മണ്യത്തിണ് മാസ്കുകൾ കെെമാറി. മാസ്കുകളുടെ ആവിശ്യം ഉണ്ടെന്നറിഞ്ഞ ഡിവൈഎഫ്ഐ നേതൃത്വം കേവലം മണിക്കൂറുകള്‍ കൊണ്ടാണ് ബ്ലോക്കിലെ വിവിധ മേഖലകളില്‍ ആയിരം മാസ്‌കുകൾ തയ്യാറാക്കിയത്.
കഴിഞ്ഞ ദിവസം 1000 മാസ്കുകൾ ആവശ്യപ്പെട്ട് തൃശൂർ മെഡിക്കൽ കോളേജ് അധികൃതർ രംഗത്ത് എത്തിയിരുന്നു. കേവലം 20 മണിക്കൂർകൊണ്ട് 3750 മാസ്‌കുകൽ നിർമിച്ച് തൃശൂർ മെഡിക്കൽ കോളേജിന് ഡിവൈഎഫ്ഐ തൃശൂർ ജില്ലാകമ്മിറ്റി കെെമാറിയിരുന്നു.