
തിരുവനന്തപുരം: ഇന്ധനവില കൂട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി മുരളീധരൻ നടത്തിയ പ്രതികരണത്തെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരിയും. “എന്താ ഇപ്പം പറഞ്ഞത് ആർക്കെങ്കിലും മനസിലായോ” എന്ന ക്യാപഷനോടേ വീഡിയോ പോസ്റ്റ് ചെയ്താണ് സ്വാമി സന്ദീപാനന്ദഗിരി മുരളീധരനെ പരോക്ഷമായി ട്രോളിയത്.
മുരളീധരന്റെ പരാമർശം ഇങ്ങനെ “പെട്രോളിന്റെ വില കുറഞ്ഞിരിക്കുകയാണ് അപ്പോൾ ചെറിയ എന്തെങ്കിലും എമൗണ്ട് കൂട്ടിയിട്ടുണ്ടാകും.
ടൊട്ടൽ ആയിട്ട് വർധനവ് ഉണ്ടാകില്ലല്ലോ എന്നും. വില കുറയുകയാണ് ചെയ്യുന്നത്. ധനമന്ത്രി അങ്ങനെ ഓരോ സമയത്തും ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും അതിന് എല്ലാം മറുപടി പറയേണ്ട കാര്യമില്ല.
അന്താരാഷ്ട്ര വിപണിയിൽ കുറയൂമ്പോൾ ആ അന്താരാഷ്ട്രയിലെ വിപണിയിലെ കുറവിന്റെ ഒരംശമാണ് കൂട്ടുന്നത് അന്താരാഷ്ട്ര വിപണിയിലെ അത്രയും തന്നെ കൂട്ടുന്നില്ലെന്നും. കഴിഞ്ഞ ദിവസം 2 രൂപ കുറഞ്ഞു. ഇന്ന് 3 രൂപ കൂട്ടി. എന്നാലും ടോട്ടൽ വില കൂടുന്നില്ല. ഈ പണം ആരും വീട്ടിൽ കൊണ്ട് പോകുന്നില്ലെന്നും കോൺഗ്രസ് ഭരണകാലത്ത് ഇതിൽ വലിയ തട്ടിപ്പ് നടന്നതായും മുരളീധരൻ പറഞ്ഞിരുന്നു. ”