
തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽവില കുറയുമ്പോൾ കേന്ദ്ര സർക്കാർ ഇന്ത്യയിൽ പെട്രോൾ ഡീസൽ വില വർധിപ്പിച്ചതിൽ ന്യായികരണവുമായി എ.പി അബ്ദുല്ലക്കുട്ടി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രംഗത്ത് എത്തിയത്.
നിലവിലുള്ള വില കൂടുന്നില്ലെങ്കിലും
39000 കോടിരൂപ സർക്കാർ ഖജനാവിൽ തീരുവയായി എത്തുമെന്നും അബ്ദുല്ല കുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. അതെല്ലാം മോദി സർക്കാറിന്റെ ക്ഷേമപദ്ധതികൾക്ക് വേഗംപകർന്ന് ജനങ്ങളിലേക്കെത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരിന്റെ മുതൽ കട്ടുമുടിച്ച് സ്വീസ്ബാങ്കിൽ നിക്ഷേപിക്കുന്നാരും മോദി സർക്കാറിൽ ഇല്ലെന്നും അബ്ദുല്ല കുട്ടി വ്യക്തമാക്കി.
രാജ്യത്ത് നിന്ന് കട്ടുമുടിച്ച കാശ് 5 ഭൂഖണ്ഡത്തിലും നിക്ഷേപം നടത്തിയ പി ചിദംബരത്തിന്റെ ഭരണകാലം അവസാനിച്ചതായും അബ്ദുല്ല കുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. അതുകൊണ്ടു തന്നെ
ഈ നികുതിപണമെല്ലാം സത്യസന്ധനായ രാഷ്ട്രീയ സന്യാസി മോദിജിയുടെ കൈകളിൽ സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
Content highlight: petrol, diesel price hike in India