
തിരുവനന്തപുരം: ബിഗ് ബോസിൽ നിന്നും പുറത്തായ രജിത് കുമാറിന് ആറ്റിങ്ങലില്‍ ഇന്ന് സ്വീകരണം നല്‍കാനുള്ള അദ്ദേഹത്തിന്റെ ആരാധകരുടെ തീരുമാനത്തിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത്
സംസ്ഥാനത്ത് കോവിഡ് പകരുന്ന സാഹചര്യത്തില്‍ ആൾക്കൂട്ടം പങ്കെടുക്കുന്ന അത്തരത്തിലുള്ള ഒരു പരിപാടി ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കടകം പള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ആളുകൾ കൂടുന്ന പരിപാടിയ്ക്ക് മുതിരുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ നിർദ്ദേശം നല്‍കിയിതായും കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. മനുഷ്യർ ഇന്ന് അദൃശ്യനായ ഒരു മഹാമാരിയെ നേരിടുകയാണ്. ജാഗ്രത കുറവുകാരണം അതിന്റെ ഭവിഷത്ത് നമ്മുടെ സമൂഹം തന്നെ അനുഭവിക്കേണ്ടി വരുമെന്ന ഉത്തമ ബോധ്യം നമുക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
Content highlight: big boos reality show, ranjith Kumar