
തിരുവനന്തപുരം: ബിഗ്ബോസ് താരം രഞ്ജിത് കുമാറിനെ വിമാനത്താവളത്തില്‍ സ്വീകരിക്കാൻ എത്തിയവര്‍ക്കെതിരെ എറണാകുളം പൊലീസ് കേസെടുത്തു. 200 അടുത്ത് ആരാധകരാണ് വിമാനത്താവളത്തില്‍ തടിച്ചുകൂടിയത്. പേരറിയാവുന്ന 4 പേർക്കെതിരേയും , കണ്ടാൽ അറിയാവുന്ന 75 പേർക്കെതിരെയും നിയമ ലംഘനത്തിനെതിരെ കേസെടുത്തു. എറണാകുളം ജില്ലാ കളക്ടറാണ് കേസെടുത്ത കാര്യം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.