
ദില്ലി: കോവിഡ് 19 നേരിടുന്നതില്‍ കേരളത്തിന് സുപ്രീംകോടതിയുടെയും അഭിനന്ദനം. ജയില്‍ വകുപ്പിനും സംസ്ഥാന സര്‍ക്കാരിനുമാണ് സുപ്രീം കോടതിയുടെ പ്രശംസ.
സംസ്ഥാനത്തെ ജയിലുകളില്‍ നിന്ന് കൊറോണ വെെറസിനെ നേരിടാന്‍ ഒരുക്കിയ സജ്ജീകരണത്തിനാണ് സുപ്രീംകോടതി പ്രശംസ അറിയിച്ചത്. സംസ്ഥാനത്തെ ജയിലുകള്‍ നേരത്തെതന്നെ പ്രതിരോധ നടപടികള്‍ കൈകൊണ്ടിരന്നു.
സംസ്ഥാനത്തെ ജയിലുകളില്‍ ഐസലേഷന്‍ ആരംഭിച്ചതായും രോഗ ലക്ഷണങ്ങളുള്ളവരെ വാര്‍ഡുകളില്‍ താമസിപ്പിക്കുകയും ചെയ്തിരുന്നു. പുതുതായി എത്തുന്ന തടവുകാരെ ആദ്യത്തെ 6 ദിവസങ്ങള്‍ ഐസലേഷന്‍ വാര്‍ഡിൽ താമസിപ്പിക്കുകയും ചെയ്തിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ സമാനനടപടികള്‍ എന്തുകൊണ്ടില്ലായെന്നും സുപ്രീം കോടതി ചോദിച്ചു.