
കൊച്ചി: കൊറോണയുമായി ബന്ധപട്ട് ഏർപ്പെടുത്തിയ നിയന്ത്രങ്ങൾ ലംഘിച്ച് എറണാകുളം വിമാനത്താവളത്തിൽ രജിത് കുമാറിന് സ്വീകരണം ഒരുക്കിയ സംഭവത്തിൽ 2 പേരെ എറണാകുളം പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് അഫ്സൽ, നിബാസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പെരുമ്പാവൂർ സ്വദേശികളാണ് ഇവർ. അതേസമയം രജിത് കുമാർ ഒളിവിലാണെന്ന് മന്ത്രി സുനിൽ കുമാർ വ്യക്തമാക്കി. നിയമം ലംഘിച്ച കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. സിസിടിവി ദൃശ്യങ്ങൾ അടക്കം പോലീസ് പരിശോധിച്ചു വരികയാണ്.
മുഖം ദൃശ്യമാകുന്ന എല്ലാവർക്കുമെതിരെ നടപടി സ്വീകരിക്കുമെന്നാണ് സൂചന. ബിഗ് ബോസ് ഷോയിൽ നിന്നും രജിത് കുമാർ പുറത്താക്കപ്പെട്ട ഞായറാഴ്ചയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ ഇദ്ദേഹത്തിന് ആരാധകർ സുരക്ഷ ക്രമീകരണങ്ങൾ മറികടന്ന് സ്വീകരണം നൽകിയത്.
ലോകം മുഴുവൻ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കേരളമടക്കം ജാഗ്രതയിൽ തുടരുമ്പോഴായിരുന്നു ഫാൻസ് വിമാനത്താവളത്തിൽ ഏകദേശം 200 ന് അടുത്ത് ആളുകളെ പങ്കെടുപ്പിച്ച് സ്വീകരണം നൽകിയത്.
Content Highlights: big boss reality show