
ന്യൂഡൽഹി: കേന്ദ്രമന്ത്രി മുരളീധരൻ സ്വമേധയാ ക്വാറന്റൈനിൽ പ്രവേശിച്ചു. കോവിഡ് 19 രോഗം സ്ഥിരീകരിച്ച വിദേശത്ത് നിന്നെത്തിയ ഡോക്ടർക്കൊപ്പം ശ്രീചിത്ര ആശുപത്രിയിൽ സന്ദർശനം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മുൻകരുതൽ എന്ന നിലയ്ക്ക് വി മുരളീധരൻ സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചത്.
ശ്രീചിത്രയിലെ വിദേശത്തുനിന്നെത്തിയ ഒരു ഡോക്ടർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ ശനിയാഴ്ച ശ്രീചിത്രയിൽ അവലോകന യോഗം നടന്നിരുന്നു ഈ യോഗത്തിൽ വി.മുരളീധരൻ അടക്കം പങ്കെടുക്കുകയും ചെയ്തിരുന്നു.
കോവിഡ് 19 ബാധിച്ച ഡോക്ടർറുമായി ഇടപെട്ട മറ്റു ഡോക്ടർമാർ കേന്ദ്ര മന്ത്രിയുടെ യോഗത്തിൽ പങ്കെടുത്തതായി സംശയമുണ്ട്. ഈ സാഹചര്യങ്ങൾ അടക്കം വിലയിരുത്തിയാണ് മുരളീധരൻ സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചതെന്ന് അദ്ദേഹത്തോട് അടുത്ത ആളുകൾ വ്യക്തമാക്കി.
Content highlight: V muraleedharan, coronavirus