
കോഴിക്കോട്: യൂത്ത്ലീഗ് പ്രവർത്തകൻ കുത്തേറ്റു മരിച്ചു. കുറ്റിയാടി തൊട്ടിൽപാലത്താണ് യൂത്ത് ലീഗ് പ്രവർത്തകൻ അതിദാരുണമായി കൊല്ലപ്പെട്ടത്. എടച്ചേരിക്കണ്ടി സ്വദേശിയായ അൻസാർ (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസി അഹമ്മദ് ഹാജിയെ അറസ്റ്റു ചെയ്തു. അഹമ്മദ് ഹാജിയും മുസ്ലിം ലീഗ് അനുഭാവിയാണെന്ന് നാട്ടുകാർ വ്യക്തമാക്കി.
തൊട്ടിൽപാലത്തെ ലീഗ് ഓഫിസിന്റെ പുറത്തുവെച്ച് കഴിഞ്ഞദിവസമാണ് അൻസാറിനു മാരകാമായി കുത്തേറ്റത്. സോഷ്യൽ മീഡിയയിൽ അൻസാർ അഹമ്മദിനെതിരെ വ്യക്തിഹത്യ നടത്തിയെന്നു കാട്ടി പ്രശ്നത്തിൽ ആയിരുന്നു എന്നാണ് വിവരം.
ഇത് പ്രശ്നം പരിഹരിക്കാൻ മുസ്ലിംലീഗ് പ്രാദേശിക നേതൃത്വം നടത്തിയ മധ്യസ്ഥ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തൊട്ടിൽപ്പാലം ഓഫിസിനു സമീപം അൻസാറിനെ കത്തി കൊണ്ട് അഹമ്മദ് കുത്തിവീഴ്ത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അൻസാർ പുലർച്ചയോടെ മരിച്ചു.
Content highlight: Muslim League Worker Stabbed to death