
തിരുവനന്തപുരം: കേന്ദ്ര മന്ത്രി മുരളീധരൻ ക്വാറന്റൈനിൽ പ്രവേശിച്ചതിനുപിന്നാലെ ബിജെപി ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.വി.രാജേഷും ക്വാറന്റൈനിൽ സ്വയം പ്രവേശിച്ചു. വി മുരളീധരനൊപ്പം വിവി രാജേഷും ശ്രീചിത്രയിൽ സന്ദർശനം നടത്തിയിരുന്നു. ഇതേതുടർന്ന് ആണ് രാജേഷും സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചത്.
ശ്രീചിത്രയിലെ വിദേശത്തുനിന്നെത്തിയ ഡോക്ടർക്ക് കൊറോണ രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാൾ വിദേശത്തുനിന്നെത്തിയ ശേഷം ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. ശ്രീചിത്രയിൽ ശനിയാഴ്ച നടന്ന അവലോകന യോഗത്തിലും മുരളീധരൻ പങ്കെടുത്തിരുന്നു.
കൊറോണ വൈറസ് സ്ഥിരീകരിച്ച ഡോക്ടറുമായി ഇടപെഴകിര മറ്റു ഡോക്ടർമാർ മുരളീധരൻ പങ്കെടുത്ത യോഗത്തിൽ പങ്കെടുത്തതായി സംശയമുണ്ടായിരുന്നു. ഇതേ തുടർന്നാണ് കേന്ദ്രമന്ത്രി ക്വാറന്റൈനിൽ പ്രവേശിച്ചത്.
Content Highlights: In VV Rajesh Corona Observation