
പൊന്നാനി: സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് പോലീസുകാരെ ചീത്ത പറയുകയും തെറി പറയുകയും വെല്ലുവിളിക്കുകയും പതിവാക്കിയ യുവാവിനെ ഒടുവിൽ പോലീസ് പൊക്കി.
പെരുമ്പടപ്പ് സ്റ്റേഷനിലാണ് സംഭവം. വനിതാ പോലീസുകാരെ നിരന്തരം അസഭ്യവർഷം നടത്തലാണ് ഇയാളുടെ ഹോബി.മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയായ ഹരിദാസനെ ( 40)യാണ് പോലിസ് പിടികൂടിയത്.
ധൈര്യമുണ്ടെങ്കിൽ പിടിക്കടാ എന്നാണ് ഇയാളുടെ സ്ഥിരം വെല്ലുവിളി.ഇയാളുടെ ഫോൺകോളുകൾ നിരീക്ഷിച്ചാണ് പ്രതിയെ പിടികൂടിയത്.ഇയാൾ ഉപയോഗിച്ചിരുന്ന നമ്പർ മറ്റൊരാളുടെ മേൽവിലാസത്തിലായിരുന്നു. മഞ്ചേരിയിൽ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്.