
ദില്ലി: സുപ്രീംകോടതി മുൻ ചീഫ്ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ രാജ്യസഭാംഗത്വം വിമർശനവുമായി ജസ്റ്റിസ് കുര്യൻജോസഫും. ഇത് ജുഡീഷ്യറിയിൽ സാധാരണകങകാരായ ജനങ്ങൾക്കുള്ള വിശ്വാസം പിടിച്ചു ഉലക്കുന്ന നടപടിയാണെന്നുംം ജുഡീഷ്യറിയുടെ തന്നെ സ്വാതന്ത്ര്യത്തിന് വലിയ ഭീഷണിയാണെന്നും കുര്യൻ ജോസഫ് വ്യക്തമാക്കി.
“രാജ്യത്തിന്റെ ഭരണഘടനയുടെ അടിത്തറയ്ക്കുതന്നെ ഭീഷണി ഉയർന്നുവരുന്ന ഘട്ടത്തിലാണ് താൻ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കും, ജസ്റ്റിസ്
ചെലമേശ്വറിനും, ജസ്റ്റിസ് മദൻ.ബി ലോകൂറിനുമൊപ്പം വാർത്ത സമ്മേളനം നടത്തിയത്. ആ ഭീഷണി കുറച്ചു കൂടി ശക്തമാണെന്ന് ഇപ്പോഴ ഞാൻ കരുതുന്നതായും അദ്ദേഹം പറഞ്ഞു.
വിരമിച്ച ശേഷം ഇതുകൊണ്ടാണ് ഞാൻ മറ്റൊരു സ്ഥാനവും ഏറ്റെടുക്കാതിരുന്നതെന്നും കുര്യൻ ജോസഫ് വ്യക്തമാക്കി. രാജ്യസഭയുടെ നാമനിര്‍ദ്ദേശം സ്വീകരിക്കാനുള്ള മുൻ.സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ തീരുമാനം സാധാരണക്കാരനു ജുഡീഷ്യറിയുടെ മേലുള്ള സ്വാതന്ത്ര്യത്തേയും വിശ്വാസത്തെയും തകര്‍ക്കുന്നതാണ്.
മുൻപ് രൂക്ഷവിമർശനവുമായി ജസ്റ്റിസ് മദന്‍ ബി ലോകുറും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് രൂക്ഷ വിമർശനവുമായി കുര്യൻ ജോസഫും രംഗത്തെത്തിയത്
Content highlights: Justice Gogoi’s Rajya Sabha membership