
കോഴിക്കോട്: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ബ്രേക്ക് ദ ചെയിന് പിന്തുണയുമായി ഇടത് യുവജന സംഘടന ഡിവൈഎഫ്എയും. ഡിവൈഎഫ്എ കോഴിക്കോട് ജില്ല കമ്മിറ്റി ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനായി സാനിറ്റൈസറുകള്‍ നിര്‍മ്മിച്ച് വിതരണം ആരംഭിച്ചു.
കോഴിക്കോട് ആവശ്യമായ സാനിറ്റൈസറുകള്‍ ഡിവൈഎഫ്ഐ തന്നെ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നത് ജില്ലാ നേതൃത്വം അറിയിച്ചു. 2500ൽ അതികം കൈകഴുകൽ കേന്ദ്രങ്ങളും ഡിവൈഎഫ്ഐ സജ്ജമാക്കിയിട്ടുണ്ട് .
അതേസമയം സാനിറ്റൈസറുകള്‍ക്ക് വിപണിയില്‍ ലഭ്യതക്കുറവ് ഉണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കാൻ ഡിവൈഎഫ്എ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സാനിറ്റൈസറുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യും.
ഡിവൈഎഫ്എ സാനിറ്റൈസറുകള്‍ നിര്‍മ്മിക്കുന്നതിന് വളണ്ടിയര്‍മാര്‍ക്ക് വിദഗ്ദ പരിശീലനം നല്‍കിയിട്ടുണ്ട്. പരിശീലനത്താന് ഗുരുവായൂരപ്പന്‍ കോളേജിലെ മുന്‍ കെമിസ്ട്രി തലവന്‍ ഡോ.ബാബു നേതൃത്വം നല്‍കി. കൈകഴുകല്‍ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് നിർവഹിച്ചു.
Content highlights: kerala government’s Break the Chain campaign