
കൊച്ചി: കേരളത്തിൽ ഒറ്റപ്പെട്ട ഫ്രഞ്ച് സ്വദേശിയായ യുവതിയുടെ പഴ്സ് കണ്ടെത്തി കേരള പോലീസ്. കളമശ്ശേരി പോലീസ് സ്റ്റേഷനിലെ ഓഫിസർ രഘു. നെടുമ്പാശ്ശേരി പോലീസുമായി ചേർന്ന് നടത്തിയ ശ്രമത്തെ തുടർന്നാണ് പഴ്സ് കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള പരിസരത്താണ് യുവതിയുടെ പഴ്സ് നഷ്ടപ്പെട്ടത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് സംഘം ഫ്രഞ്ച് യുവതി ഡെസ്മാസൂർ ഫ്ളൂറിനും മകൻ താവോയും യാത്രചെയ്ത ഓട്ടോറിക്ഷ കണ്ടെത്തികയും. പരിശോധന നടത്തിയ പോലീസ് ഓട്ടോയുടെ പിൻഭാഗത്തു നിന്നാണ് പഴ്സ് കണ്ടുകിട്ടിയത്.
വിദേശ വനിതയെ കണ്ട നാട്ടുകാർ കൊറോണ ബാധിതരാണെന്ന് തെറ്റിദ്ധരിക്കുയും ചെയ്തോടെ ഇവർ ഒറ്റപ്പെട്ട അവസ്ഥയിലായി. വിവരമറിഞ്ഞ പോലീസ് സ്ഥലത്തെത്തി ഇവർക്ക് ഭക്ഷണമടക്കം വാങ്ങിനൽകി. തുടർന്ന് പോലീസ് ഓഫീസർ രഘു ഫ്രഞ്ച് എംബസിയെ അറിയിക്കുകയും. എംബസി യുവതിക്ക് പണമയച്ചു നൽകുകയും ചെയ്തു. ഇവരുവരെയും തിങ്കളാഴ്ച ഉച്ചയോടെ എറണാകുളം റെയിൽവേ സ്റ്റേഷനിൽനിന്നും ഡൽഹിയിലേക്ക് അയച്ചശേഷമാണ് രഘുവിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം മടങ്ങിയത്.
കണ്ടെത്തിയ പഴ്സിൽ ഏഴായിരത്തിലധികം രൂപയും ഡ്രൈവിങ് ലൈസൻസും… ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളും പോലീസിന് ലഭിച്ചു. യുവതിയെ ഫോണിൽ ബന്ധപ്പെട്ട് പോലീസ് ഓഫീസർ രഘു വിവരമറിയിച്ചപ്പോൾ യുവതിക്ക് ആദ്യം വിശ്വസിക്കാനായില്ലെന്നും രഘുവിന്റെ വ്യക്തമാക്കി. തുടർന്ന് യുവതി നന്ദി അറിയിച്ചു. പഴ്സിൽ നിന്ന് ലഭിച്ച പണം ഫ്രഞ്ച് യുവതിയുടെ അക്കൗണ്ടിലേക്ക് അയച്ചുനൽകിയ പോലീസ്. സ്പീഡ് പോസ്റ്റായി പഴ്സ് അയച്ചു നൽകി.
Content Highlights: Missing Purse, French Woman, retrieve Kerala Police