
ന്യൂഡൽഹി: മുൻ ചീഫ്ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ആഞ്ഞടിച്ച് മുൻ സുപ്രീം കോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു രംഗത്ത്. ട്വിറ്റർ പേജിലുടെയാണ് കട്ജു രൂക്ഷ വിമർശവുമായി രംഗത്ത് എത്തിയത്. രഞ്ജൻ ഗൊഗോയിയെപോലെ ലൈംഗിക വൈകൃതമുള്ള, ലജ്ജയില്ലാത്ത ഒരുജഡ്ജിയെ ജീവിതത്തിൽ ഒരിക്കലും താൻ കണ്ടിട്ടില്ലെന്നും. കട്ജു വ്യക്തമാക്കി.
‘ഞാൻ ഇരപുത് വർഷക്കാലം അഭിഭാഷകനായും, ഇരുപത് വർഷം ജഡ്ജിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഒരുപാട് മോശം ജഡ്ജിമാരേയും നല്ല ജഡ്ജിമാരേയും എനിക്കറിയാം. എന്നാൽ ജുഡീഷ്യറിയിൽ ഗൊഗോയിയെപോലെ അത്രയും ലജ്ജയില്ലാത്തതും, ലൈംഗികവൈകൃതം ഉള്ളതുമായ ജഡ്ജിയെ ഒരിക്കലും താൻ കണ്ടിട്ടില്ലെന്നും, ഇദ്ദേഹത്തിന് ഇല്ലാത്തൊരു ദുശ്ശീലവും ഇല്ലായിരുന്നെണും കട്ജു വ്യക്തമാക്കി.
ഗോഗോയിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടതിന് പിന്നാലെ സഹപ്രവർത്തകരായിരുന്ന മറ്റ ജഡ്ജിമാരും രൂക്ഷ വിമർശവുമായി ഇന്നലെ രംഗത്തെത്തിയിരുന്നു.
Content Highlights: Markandeya Katju with criticism of Ranjan Gogoi