
കോഴിക്കോട്: കോവിഡ് ഭീതിയെ തുടർന്ന് കച്ചവടമില്ലായ്മ നേരിടുന്ന കോഴിക്കോട്ടെ കച്ചവടക്കാർക്ക് വാടകഒഴിവാക്കി നൽകി കെട്ടിടഉടമയുടെ മാതൃക. ഈ മാസത്തെ വാടകയാണ് ഒഴിവാക്കി നൽകിയത്ം ചാലിശേരി സ്വദേശി സി.ഇ. ചാക്കുണ്ണിയാണ് വാടക ഒഴിവാക്കിയതെന്ന് മനോരമ ഓൺലൈനാണ് റിപ്പോർട്ട് ചെയ്യുന്നത്.
ബേബി ബസാർ, മൊയ്തീൻ പള്ളി റോഡ് എന്നി സ്ഥലങ്ങളിൽ അറുപതോളം കടമുറികൾ ചാക്കുണ്ണി വാടകയ്ക്ക് നൽകിയിട്ടുണ്ട്. കടകളിലെ തൊഴിലാളികൾക്കു വേതനം നൽകാൻപലരും ഷോപ്പ് ഉടമകൾ ബുദ്ധിമുട്ടുകയാണ്.
ഇത് അറിഞ്ഞതോടെയാണ് ഇദ്ദേഹം കെട്ടിടങ്ങളിൽ നിന്നും തനിക്ക് ലഭിക്കുന്ന വാടക വേണ്ടെന്നു വച്ചത്. ചാക്കുണ്ണിയുടെ ഈ മാതൃക അറിഞ്ഞ് മറ്റുകെട്ടിട ഉടമകളും കോഴിക്കോട് വാടക ഒഴിവാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Content highlights: Fear of coronavirus, Owners without merchandise