
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ ഭാഗമായിട്ടുള്ള സാഹചര്യങ്ങൾ അസാധാരണമെന്ന് പിണറായി വിജയന്‍. ചെറിയ തോതിലുള്ള പിഴവുകൾ പോലും ഇപ്പോഴുള്ള സ്ഥിതിവഷളാക്കാന്‍ ഇടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ നിലവിലുള്ള സാഹചര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള ജാഗ്രതയോടെ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം വലിയ തോതിൽ സജീവമാക്കുന്നതിനായി ജനപ്രതിനിധികളുമായി സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ ഭക്ഷ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുമെന്നും. ഓഫീസുകൾ, ബസ്സ്റ്റാന്‍ഡ്, പൊതുസ്ഥലങ്ങള്‍, മാര്‍ക്കറ്റുകൾ അടക്കം നല്ലരീതിയില്‍ ശുചീകരണം ഉറപ്പുവരുത്തുമെന്നും പിണറായി വിജയൻ പറഞ്ഞു.
കഴിഞ്ഞ ആഴ്ച നടന്ന ആറ്റുകാല്‍ പൊങ്കാലയിലെ പോലെ മറ്റിടങ്ങളിലും പ്രവര്‍ത്തനങ്ങള്‍ വേണം. നിരീക്ഷണത്തില്‍ വീടുകളില്‍ കഴിയുന്നവര്‍ക്ക് എല്ലാവർക്കും സംരക്ഷണം ഉറപ്പാക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. നിരീക്ഷണത്തിൽ കഴിയുന്നവരെ തടങ്കലില്‍ താമസിപ്പിക്കുന്നെന്ന തോന്നലുണ്ടാക്കരുതെന്നും. അതിനാൽ ക്വാറന്റൈന്‍ എന്നതിനുപകരം കെയര്‍ ഹോമെന്ന വാക്ക് ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്നും പിണറായി വിജയൻ വ്യക്തമാക്കി.
പൊതുപരിപാടികളും വിവാഹങ്ങളും മാറ്റിവെക്കപ്പെട്ടു ഇത്തരത്തിലുള്ള കടുത്ത ജാഗ്രത വരും ദിവസങ്ങളിലും തുടരണം, പ്രതിരോധ സാമഗ്രികൾ മരുന്നുകളുടെ ലഭ്യത ഇവയിലൊക്കെ തദ്ദേശ സ്ഥാപനങ്ങൾക്ക് ശ്രദ്ധവേണമെന്നും അദ്ദേഹം പറഞ്ഞു. പൂഴ്ത്തിവെപ്പുപോലുള്ള പ്രവണതകള്‍ തടയാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Content highlights: pinarayi Vijayan press meet